തിരുവനന്തപുരം: തുടർച്ചയായ നിയമലംഘനങ്ങളെ തുടർന്ന് റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഗതാഗത സെക്രട്ടറിയാണ് നിരന്തരമായി നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പെർമിറ്റ് റദ്ദാക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി.നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.