കണ്ണൂര്‍: കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു. വൈകിട്ട് കിണറ്റിൽ നിന്നും പുലിയെ രക്ഷപ്പെടുത്തി മയക്കുവെടി വച്ച് പ്രാഥമിക ശുശ്രൂഷ നൽകി കൂട്ടിലാക്കിയെങ്കിലും രാത്രിയോടെ പുലി ചത്തു. പോസ്റ്റ്‌മോർട്ടം നാളെ വയനാട്ടിൽ വച്ച് നടത്തും.ഇന്ന് രാവിലെയാണ് അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ പുളളിപ്പുലി വീണുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘവും പൊലീസും ഫയഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വൈകിട്ടോടെ പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. എന്നാൽ രാത്രിയോടെ ചത്തു.