മം​ഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെടുത്തിയത് പകമൂലമെന്ന് പൊലീസ്. പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (39) വ്യക്തിവൈരാ​ഗ്യത്തി​ന്റെ പേരിൽ എയർ ഇന്ത്യ എയർ ഹോസ്റ്റസായിരുന്ന അയ്നാനെ കൊല്ലാനാണ് എത്തിയതെന്നും എന്നാൽ തടയാൻ ശ്രമിച്ചപ്പോൾ കുടുംബത്തിലെ മറ്റ് മൂന്നുപേരെയും കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. പ്രതിയും എയർ ഇന്ത്യയിൽ കാബിൻ ക്രൂ ആയി ജോലിചെയ്യുകയായിരുന്നു.നവംബർ 15 നാണ് ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്.അയനാസിനെ കൂടാതെ മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്‌സാൻ (23) സഹോദരൻ അസീം (14) എന്നിവരെയുമാണ് പ്രവീൺ കൊലപ്പെടുത്തിയത്. നവംബർ 12നാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടത്തിയത്. 15 മിനിറ്റിനുള്ളിൽ നാല് പേരെ കൊലപ്പെടുത്തിയ ഇയാൾ സ്ഥലം വിട്ടു. നവംബർ 22നാണ് ബന്ധുവീട്ടിൽ നിന്ന് അറസ്റ്റിലായത്. പകയും അസൂയയും മൂലമാണ് കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഡോ കെ അരുൺ പറഞ്ഞു.പെൺകുട്ടിയും പ്രതിയും എട്ട് മാസമായി ഒരുമിച്ച് ജോലി ചെയ്തു. അന്താരാഷ്‌ട്ര വിമാനങ്ങളിൽ ക്രൂ എന്ന നിലയിൽ എട്ടു മുതൽ 10 തവണ സർവീസിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നു. ഈ സമയത്ത് അവർ തമ്മിൽ സൗഹൃദം വളർന്നു. മംഗളൂരുവിൽ വീട് വാടകയ്‌ക്കെടുക്കാൻ പ്രതിയാണ് സഹായിച്ചത്. യാത്ര ചെയ്യാനായി തന്റെ ഇരുചക്രവാഹനവും നൽകി. ഇതെല്ലാം അടുത്ത സൗഹൃദത്തിലേക്ക് നയിച്ചെന്നും എസ്പി പറഞ്ഞു.എന്നാൽ ഒരു മാസം മുമ്പ് അയ്നാൻ പ്രവീണുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. തുടർന്നാണ് ഇയാളിൽ പകയുണ്ടായത്. പിന്നീട് അവളെ കൊല്ലാൻ തീരുമാനിക്കുകയും കൊലപാതകം നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. 15 വർഷമായി എയർലൈൻ ജീവനക്കാരനാണ് പ്രവീൺ. പ്രതിയുടെ മാനസിക നില ഡോക്ടർമാർ വിലയിരുത്തേണ്ടതുണ്ടെന്നും എസ്പി പറഞ്ഞു.കൊലപാതകം നടന്ന ദിവസം പ്രവീൺ തന്റെ കാറിൽ മംഗളൂരുവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട് ടോൾ ഗേറ്റുകളിലെ സിസിടിവി ക്യാമറകളിൽ തന്റെ ചിത്രങ്ങൾ പതിഞ്ഞാതിരിക്കാൻ കാർ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തു. പിന്നീട് ഇയാൾ ബസ്, ബൈക്ക്, ഓട്ടോ എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ പെൺകുട്ടിയുടെ വീട്ടിലെത്തിയെന്ന് പോലീസ് പറഞ്ഞു. അഫ്സാനി​ന്റെ വീട് കണ്ടെത്താൻ ഇമേജ് ലൊക്കേഷൻ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.വീട്ടിലെത്തിയ പ്രതി ആദ്യം അയ്നാസിനെയും പിന്നീട് വീട്ടുകാരെയും ആക്രമിച്ചു. അയ്നാനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാർക്ക് നേരെയും ആക്രമണമുണ്ടായത്. കുറ്റകൃത്യത്തിന് ശേഷം അയാൾ തന്റെ കാറിലേക്ക് മടങ്ങി. ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു. വീട്ടിലേക്ക് പോയ അദ്ദേഹം കൈയിലെ മുറിവിന് ചികിത്സയ്ക്കായി ആശുപത്രിയിൽ പോയി. അയ്നാസി​ന്റെ വീട്ടിലെ കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ആയുധം അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു.കൊലക്ക് ശേഷം ഭാര്യയുടെ അമ്മാവന്റെ വീട്ടിലേക്കാണ് പോയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതുവരെ ഭാര്യയ്ക്കും കുടുംബത്തിനും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!