പുനെ: പിറന്നാൾ ആഘോഷിക്കാൻ ദുബായിൽ കൊണ്ടുപോവാത്ത ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. പൂനെ വാന്‍വാഡിയില്‍ താമസിക്കുന്ന കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണമേഖലയിലെ വ്യവസായിയാണ് നിഖിൽ ഖന്ന. ആറുവർഷം മുമ്പാണ് ഇരുവരും പ്രണയിട്ട് വിവാഹിതരായത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.നിഖിൽ രേണുകയെ ദുബായിലേക്ക് ജന്മദിനം ആഘോഷിക്കാൻ കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വനവ്ഡി പോലീസ് സ്‌റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലയേറിയ സമ്മാനങ്ങൾ നിഖിൽ നൽകിയില്ല. ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്ക് പോകാൻ നിഖിൽ അനുവദിക്കാത്തതും പ്രശ്നങ്ങൾക്ക് കാരണമായി. വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്ക് തകരുകയും പല്ല് പൊഴിയുകയും ചെയ്തു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിൽ മരിച്ചു.അതിനിടെ, ഐപിസി സെക്ഷൻ 302 പ്രകാരം രേണുകയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണത്തിനായി അറസ്റ്റ് ചെയ്തു. നിഖിൽ ഖന്നയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. 2017 നവംബറിലാണ് നിഖിൽ രേണുകയെ വിവാഹം കഴിച്ചത്. വിവാഹത്തിന് തൊട്ടുപിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചു. സെപ്തംബർ 18ന് ദുബായിൽ പിറന്നാൾ ആഘോഷിക്കണമെന്നായിരുന്നു രേണുകയുടെ ആ​ഗ്രഹം. എന്നാൽ അത് നടന്നില്ല. നവംബർ 5 ന് അവർ വിവാഹ വാർഷികം ആഘോഷിച്ചെങ്കിലും നിഖിൽ രേണുകക്ക് ഇഷ്ടപ്പെട്ട സമ്മാനം നൽകാത്തതിനാൽ അവൾ അസന്തുഷ്ടയായിരുന്നു. ഈ സംഭവത്തെ തുടർന്നും പ്രശ്നമുണ്ടായിരുന്നുവെന്നും നിഖിലിന്റെ പിതാവ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!