തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂർണ്ണ സുരക്ഷ ഇനിമുതൽ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി. ജനങ്ങളെ സ്റ്റഷനിലേക്ക് ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നിർബദ്ധമായി നോട്ടീസ് നൽകിയിരിക്കണമെന്ന് അറിയിച്ച പോലീസ് മേധാവി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നല്‍കുന്ന നോട്ടീസിന് കൈപ്പറ്റ് രസീത് വാങ്ങണമെന്നും നിർദ്ദേശിച്ചു.പത്തുവര്‍ഷം മുമ്പ് നിലവില്‍വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പുതുക്കി സര്‍ക്കുലര്‍ ഇറക്കിയത്. ക്രിമിനല്‍നടപടി ചട്ടപ്രകാരം കോടതി അനുമതിയില്ലാതെ അറസ്റ്റുചെയ്യാന്‍ പോലീസിന് അധികാരമുണ്ട്. ഇതുമായിബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2011-ല്‍ സംസ്ഥാന പോലീസ് പുറപ്പെടുവിച്ചിരുന്നു.അതിനുശേഷം ഡല്‍ഹി ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍വന്ന വിവിധ കേസുകളുടെ വിധിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതവരുത്തി സര്‍ക്കുലര്‍ ഇറക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് അറസ്റ്റ്, ചോദ്യംചെയ്യല്‍, അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ ഹാജരാക്കല്‍, സാക്ഷിയായി വിളിപ്പിക്കല്‍ എന്നിവയ്ക്ക് പ്രത്യേക മാതൃകയിലുള്ള നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്.സ്റ്റേഷന്‍പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശങ്ങള്‍കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ത്തന്നെ തങ്ങളുടെ പ്രവര്‍ത്തനം നിര്‍വഹിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.എച്ച്.ഒയ്ക്ക് നല്‍കുന്ന ബുക്ക്ലെറ്റുകള്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം മൂന്നുവര്‍ഷംവരെ സൂക്ഷിക്കണം.പുതുക്കിയ നിര്‍ദേശങ്ങള്‍ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റുരേഖപ്പെടുത്താനുണ്ടെങ്കില്‍ അയാള്‍ക്ക് നോട്ടീസ് നല്‍കി ഹാജരാകാന്‍ നിര്‍ദേശിക്കാം. അയാള്‍ അത് പാലിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം കോടതി ഉത്തരവുകള്‍ക്ക് വിധേയമായി അറസ്റ്റുചെയ്യാം.കേസുമായിബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും നിശ്ചിതമാതൃകയിലുള്ള നോട്ടീസ് നല്‍കണം.സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. താമസസ്ഥലത്തെത്തി മാത്രമേ ചോദ്യംചെയ്യുകയോ വിവരങ്ങള്‍ ആരായുകയോ ചെയ്യാവൂ. വനിതാപോലീസിന്റെയും സ്ത്രീയുടെ മറ്റു കുടുംബാംഗങ്ങളുടെയും സാന്നിധ്യംവേണം.65 വയസ്സിനുമുകളിലുള്ളവരെയും ശാരീരികവെല്ലുവിളി നേരിടുന്നവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!