തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം മുടങ്ങി. ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ് റേഷൻ വിതരണം തടസപ്പെട്ടത് . ഇന്ന് രാവിലെ മുതൽ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്നാണ് വ്യപരികൾ പറയുന്നത്.കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെറ്റ് വര്‍ക്ക് തകരാറാണ് ഇന്ന് മെഷീന്‍ തകരാറിലാകാന്‍ കാരണം.പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമെ റേഷന്‍ വിതരണം നടത്താന്‍ കഴിയുയുള്ളുവെന്നും വ്യാപാരികള്‍ പറയുന്നു.