എറണാകുളം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേത്തി. ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള പതിനാറുകാരൻ ഹരി നാരായണനാണ് തുന്നിച്ചേർക്കുക. ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്. ശസ്ത്രക്രിയ ആരംഭിച്ചെന്നും ആശുപത്രി ആശുപത്രി അധികൃതർ അറിയിച്ചു.തമിഴ്നാട്ടിലെ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മസ്‌തിഷ്‌ക മരണം സംഭവിച്ച സെൽവൻ ശേഖറിലൂടെ ആറ് പേരാണ് പുതുജീവനിലേക്ക് കടക്കുന്നത്. ഹൃദയം നൽകിയ കുടുംബത്തോട് നന്ദിയെന്ന് ഹരിനാരായണന്റെ മാതാവ് പറഞ്ഞു. ഒരിടവേളയ്‌ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്.ഒരു വൃക്കയും പാൻക്രിയാസും കൊച്ചി ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നൽകും.സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്‌തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!