വാട്സ്ആപ്പ് ഉപയോഗിക്കാത്ത മനുഷ്യർ വിരളമാണെന്നതാണ് സത്യം. ടെക്സ്റ്റ് മെസ്സേജുകളിൽ നിന്ന് വാട്സ്ആപ്പ് ചാറ്റുകളിലോട്ട് മാറിയപ്പോൾ നിരവധി സൗകര്യങ്ങളാണ് ലഭിച്ചത്. മറ്റു ആപ്പുകളിൽ ഉളളത് പോലെ ഒരുപാട് ഡാറ്റയോ ഇടയ്ക്ക് വരുന്ന പരസ്യമോ ഒന്നുമില്ലാതെ സു​ഗമായി ഉപയോഘിക്കാൻ കഴിയുന്ന ഒരു ആപ്പാണ് വാട്സ്ആപ്പ് നമ്മുക്ക്. എന്നാൽ ഇപ്പോൾ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്സ്ആപ്പ്.പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും വലിയ മാറ്റം വരികയാണ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തു. വാട്സ്ആപ്പ് സ്റ്റോറേജ് സംവിധാനമായി ഉപയോഗിക്കുന്നവർ നിരാശപ്പെടേണ്ടിവരും. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, Googleഡ്രൈവിലെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബാക്കപ്പുകൾക്കായി പരിധിയില്ലാത്ത സംഭരണം ​എന്ന സംവിധാനമാണ് കമ്പനി മാറ്റിയിരിക്കുന്നത്.പുതിയ നയം വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ബാധകമാണ്, അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ സാധാരണ ഉപയോക്താക്കൾക്കും ഇത് നടപ്പിലാക്കും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ് പരിധിയിൽ ഇനിമുതൽ വരും.ഗൂഗിൾ അക്കൗണ്ടുകൾ അവരുടെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് എന്നിവയ്‌ക്കായി മൊത്തത്തിൽ 15 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നു. അടുത്ത വർഷം ആദ്യം മുതൽ, ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പുകൾ ഈ പരിധിയിലേക്കു ചേർക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!