തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ആദിത്യ ശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിയാണെന്ന് സൂചന. ആദ്യം ഫോൺ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് കരുതിയിരുന്നത്.നേരത്തെ പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്ന് ഇപ്പോൾ സംശയം ഉയരുന്നത്. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചതോടെയാണ് മരണത്തിൽ വഴിത്തിരിവുണ്ടായത്.നേരത്തെ പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം സംഭവ സ്ഥലത്ത് കണ്ടെത്തിയിരുന്നു. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചിരുന്നു. സംഭവത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഏപ്രിൽ 25നായിരുന്നു എട്ടുവയസുകാരി മരിച്ചത്