തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണ കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. ഭക്ഷണം സംബന്ധിച്ച് കഴിഞ്ഞ കലോത്സവത്തിൽ വിവാദം ഉയർന്നിരുന്നു. നോൺ വെജ് ഭക്ഷണവും ഈ വർഷം മുതൽ കലോത്സവത്തിൽ ഉണ്ടാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.