തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ട്രാക്ട് ഗ്യാരേജ് ബസ്സുകള്‍ പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്നറിയാൻ പരിശോധന നടത്താൻ മോട്ടോർ വാഹന കമ്മീഷണറുടെ നിർദ്ദേശം. സ്റ്റേജ് ഗ്യാരേജായും ടൂറിസ്റ്റ് ബസ്സുകള്‍ക്ക് സർവ്വീസ് നടത്താൻ പുതിയ കേന്ദ്രനിയമം അനുസരിച്ച് അനുവദിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. സർക്കാർ ഈ ആവശ്യം കെഎസ്ആർടിസിയെ ബാധിക്കുമെന്നതിനാൽ അംഗീകരിച്ചിട്ടില്ല. ഇത് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദ്ദേശം.