ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഗോഡൗണില്‍ വൻ തീപിടിത്തം. അപകടത്തി. മൂന്നു പേർക്ക് ദാരുണാന്ത്യം. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് ബസര്‍ഘട്ടിലുള്ള നാലു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്.കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെങ്കടേശ്വര്‍ റാവു പറഞ്ഞു.തീപ്പൊരി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ ആളിപ്പടരുകയായിരുന്നു. താഴത്തെ നിലയിലാണ് കാര്‍ നന്നാക്കിയിരുന്നത്. ഇവിടെ നിന്നുള്ള തീപ്പൊരിയാണ് വന്‍തീപിടിത്തത്തിന് കാരണമായത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ വീപ്പകളുമായുള്ള സമ്പര്‍ക്കത്തില്‍ ആളിപ്പടര്‍ന്ന തീ മറ്റു നിലകളിലേക്ക് വ്യാപിച്ചു. ഇതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണയ്ക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടികളെയും സ്ത്രീകളെയും രക്ഷിച്ചു. പുറത്ത് നിന്ന് ഏണി വച്ചാണ് ഇവരെ രക്ഷിച്ചത്.