മസ്കറ്റ്: കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു. റാഹിൽ (26) ആണ് മരിച്ചത്. കോഴിക്കോട് കല്ലായി പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡ് അനുഗ്രഹ റസിഡൻസിൽ താമസിക്കുന്ന പള്ളിനാലകം റാഹിലാണ് ഒമാനിൽ മരണപ്പെട്ടത്.പിതാവ്: കുറ്റിച്ചിറ പലാക്കിൽ മാളിയേക്കൽ നൗഷാദ് (റാഷ-സെൻഞ്ചുറി കോംപ്ലക്സ് ) മാതാവ്: പള്ളിനാലകം വഹീദ. സഹോദരങ്ങൾ: റഷ, ഹെയ്സ.അതേസമയം മറ്റൊരു മലയാളിയും ഒമാനില്‍ മരണപ്പെട്ടു. കണ്ണൂർ കസാനക്കോട്ട സ്വദേശി വി പി ഹുസൈൻറെ (കണ്ണൂർ മെറിഡിയൻ പാലസ് ഉടമ) മകൻ ഹാഫിസ് (37) (ഫുഡ്ലാൻഡ്സ് റസ്റ്റോറന്റ് അൽ ഖ്വയർ) ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്. മാതാവ്: പി.പി.സാബിറ, ഭാര്യ: അഫ്ര, മക്കൾ: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്. സഹോദരങ്ങൾ: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ.പി.പി. സബ്ന (മിംസ് ഹോസ്പിറ്റൽ കണ്ണൂര്‍).