കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51)യെ പോലീസ് അറസ്റ്റ് ചെയ്തു.തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. യുവതി വിവരം ബസ് ജീവനക്കാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവും പുറത്തറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോൾ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!