തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. കോഴിക്കോട് നടന്ന മുസ്ലിംലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലായിരുന്നു ശശി തരൂർ എംപിയുടെ വിവാദ പരാമർശം. താൻ ഇസ്രയേലിനെ അനുകൂലിച്ചല്ല പ്രസംഗം നടത്തിയതെന്നും പ്രസംഗത്തിൽ നിന്നും ചെറിയൊരു ഭാഗം വിവാദമാക്കുന്നുവെന്നുവെന്നുമാണ് അദ്ദേബം പറഞ്ഞത്. കൂടാതെ താൻ എന്നും എപ്പേഴും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്നും ശശി തരൂർ പറഞ്ഞു.പ്രസംഗത്തിലെ ഒരുവാചകം അടർത്തിയെടുത്ത് അനാവശ്യം പ്രചരിപ്പിക്കുന്നെന്നും തരൂർ ആരോപിച്ചു. പ്രസംഗം ഇസ്രയിലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്നലെ കോഴിക്കോട് മുസ്ലിം ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ലോകത്തെ തന്നെ ഏറ്റവും വലിയതായി മാറി, ജനലക്ഷങ്ങൾ പങ്കെടുത്ത മഹാ ഐക്യദാർഢ്യ സംഗമം മൂന്നുമണിക്ക് ആരംഭിച്ച് രാത്രി 7 മണിയോടെ സമാപിച്ചു