തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. നാല് ഗേറ്റുകളിൽ മൂന്ന് ഗേറ്റുകൾ ആറുമണിക്ക് തന്നെ പ്രവർത്തകർ ഉപരോധിച്ചു. എന്നാൽ പൊലീസ് കന്‍റോണ്‍മെന്‍റ് ഗേറ്റ് തടയാൻ സമ്മതിച്ചില്ല. ”സര്‍ക്കാരല്ലിത് കൊള്ളക്കാര്‍” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം.തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരാണ് കൂടുതലും എത്തിയിട്ടുള്ളത്. യുഡിഎഫ് നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിട്ടുണ്ട്.സര്‍ക്കാരിനെതിരായ അഴിമതി, വിലക്കയറ്റം, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണം.