തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹം ഇരട്ടപ്രസവിച്ചു. മൃ​ഗശാലയിലെ ലിയോൺ– നൈല സിംഹ ദമ്പതികൾക്കാണ് ഇരട്ടകുട്ടികൾ ജനിച്ചത്. തിങ്കളാഴ്ച രാത്രി എഴരയ്ക്കാണ് നൈല രണ്ടു കുട്ടികൾക്ക് ജന്മം നൽകിയത്.മുലപ്പാൽ നൽകാൻ നൈല കൂട്ടാക്കാത്തതിനെ തുടർന്നു കുഞ്ഞുങ്ങളെ പരിചരണത്തിനായി മൃഗശാലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. സിംഹങ്ങൾ ആദ്യ പ്രസവത്തിലെ കുട്ടികളെ നിരാകരിക്കുന്ന പതിവുണ്ടെന്നു മൃഗശാല അധികൃതർ അറിയിച്ചു.തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും ഇക്കഴിഞ്ഞ ‍ജൂണിലാണ് ലിയോണിനെയും നൈലയേയും തിരുവനന്തപുരം മൃ​ഗശാലയിൽ എത്തിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!