കാലടി: പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനത്തൊഴിലാളി റിമാൻഡിൽ. പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത ഒഡീഷ ഭേ ലാർഗ സ്വദേശി പ്രശാന്ത് മാലിക്ക് (41) നെയാണ് കോടതി റിമാൻഡ് ചെയ്തത്.രാത്രി 7:40 ന് മാറമ്പിള്ളി പള്ളിപ്രം പെരിയാർ ജംഗ്ഷന് സമീപമുള്ള പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു കൊണ്ടിരുന്ന 13 വയസുള്ള പെൺകുട്ടിയെ ബലമായി എടുത്തു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്‍റെ നേതൃതത്തിലാണ് അന്വേഷണം നടക്കുന്നത്.