സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഡോക്ടര്‍ മിസ്‌ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു. 36 വയസായിരുന്നു. ഇരിക്കൂര്‍ കൂരാരി ദാറുന്നിഅ്മയില്‍ പി.കെ.അലി- എൻ. നജ്മ ദമ്ബതികളുടെ മകനാണ്. കുറ്റ്യാടിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിലവില്‍ കുറ്റ്യാടി ഐഡിയല്‍ കോളജ് പ്രിന്‍സിപ്പലാണ്.എസ്.ഐ.ഒ ദേശീയ കൂടിയാലോചനാ സമിതിയംഗം, സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. വാടാനപ്പള്ളി തളിക്കുളം ഇസ്‌ലാമിയ കോളജ്, ജെ.എൻ.യു എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. നേരത്തെ ഉളിയില്‍ നരയംപാറ ഐഡിയല്‍ കോളജ് പ്രിൻസിപ്പലായും പഴയങ്ങാടി വാദിഹുദ വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പഴയങ്ങാടി മുട്ടം സ്വദേശി എസ്.വി.പി. സുലൈഖ. മക്കള്‍: ബാസിം (ഒമ്ബത്), ഹൈഫ (അഞ്ച്), അബാൻ (മൂന്ന്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!