കോഴിക്കോട്: നിപ പരിശോധനയിൽ സമ്പർക്കപ്പട്ടികയിലെ ഏഴ് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ്. ഇന്നലെ പരിശോധിച്ചഏഴ് സാമ്പിളുകളാണ് നെ​ഗറ്റിവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആറു സാമ്പിളുകളുടെ ഫലം കൂടി ഇനി വരാനുണ്ട്.സമ്പർക്ക പട്ടികയിലുള്ള 981 പേരാണ് നിലവിൽ ഐസോലേഷനിലുള്ളത്. നിപ സ്ഥീരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഒമ്പത് വയസുകാരൻ പൂർണമായി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. ഐസോലേഷൻ കാലയളവിൽ രോഗലക്ഷണങ്ങൾ കാണിക്കാൻ സാധ്യതയുള്ളതിനാൽ പൂർണമായി ആശ്വസിക്കാനാവില്ല അതുകൊണ്ട് തന്നെ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!