ബംഗളൂരു: മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനിയായ ആയിഷത് ഷാനിയ ബാനു (17) ആണ് മരിച്ചത്. നാകരാജെ സാലത്വഡുക്ക വീട്ടില്‍ അബ്ദുല്‍ മുത്വലിഫിന്റെയും ഫൗസിയയുടെയും മകള്‍ ആണ് ഷാനിയ.രണ്ടു വര്‍ഷമായി കമലനഗറില്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു ഷാനിയ ബാനു. മജസ്റ്റിക് ഏരിയ എ.ഐ.കെ.എം.സി.സി ഭാരവാഹികള്‍ പോസ്റ്റ്‌മോര്‍ട്ടം, പൊലീസ് സ്‌റ്റേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ശിഹാബ് തങ്ങള്‍ സെന്‍ററില്‍ വെച്ച് മയ്യിത്ത് പരിപാലന കര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.സഹോദരങ്ങള്‍: സല്‍മാന്‍ ഫാരിസ്, ഖതീജത് ഇഹ്‌സാന, ഉമൈര്‍ ഹാതിം, അഹ്‌സാബ് സുല്‍ത്വാന്‍.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!