കൽപ്പറ്റ: വയനാട്ടിൽ നിന്ന് വീട് വിട്ടിറങ്ങിയ അമ്മയെയും 5 മക്കളെയും കല്പറ്റ ‘സ്നേഹിത’യിലേക്ക് മാറ്റി. വനിജയെയും മക്കളെയും കണ്ടെത്തിയത് ഗുരുവായൂർ അന്നദാന മണ്ഡപത്തിൽ വരിനിൽക്കുമ്പോഴായിരുന്നു. ഭർതൃസഹോദരിക്കൊപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് വനിജ പറഞ്ഞു. ഇതോടെയാണ് മാറ്റിപാർപ്പിക്കൽ.ഈ മാസം 18 നാണ് കൂടോത്തുമ്മലിലെ വീട്ടിൽ നിന്ന് അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയത്. എന്നാൽ ആറ് പേരും അവിടെ എത്താതെ വന്നതോടെയാണ് തിരിച്ചില്‍ ആരംഭിച്ചത്. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെ ഭർത്താവ് കമ്പളക്കാട് പൊലീസിന് പരാതി നൽകുകയായിരുന്നു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നാണ് കണ്ടെത്തിയതെന്നും ഇവരെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് വീട് വിട്ടിറങ്ങാൻ കാരണമെന്ന് വനിജ പ്രതികരിച്ചിരുന്നു.ഫറോക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (9), അഭിജിത്ത് (5), ശ്രീലക്ഷ്മി (4) എന്നിവരാണ് ഉണ്ടായിരുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!