കൊച്ചി: പാഴ്‌സല്‍ വാങ്ങാന്‍ ഹോട്ടലിലേക്ക് പാത്രം കൊണ്ടുപോയാല്‍ അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ വിലയിളവ് നല്‍കാന്‍ നീക്കം. കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനാണ് ഡിസ്‌കൗണ്ട് നല്‍കുന്ന കാര്യം പരിഗണിക്കുന്നത്. പ്ലാസ്റ്റികിന്റെ ഉപയോഗം കുറച്ച് ഭക്ഷണം പാത്രങ്ങളില്‍ നല്‍കുന്ന പൊതുരീതി കൊണ്ടുവരാനാണ് ഇങ്ങനെ ഒരു നീക്കം.പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി ഒരേ തരം പാത്രങ്ങള്‍ ഹോട്ടലുകളില്‍ നടപ്പിലാക്കുന്നതും പരിഗണനയിലുണ്ട്. ഇതിനായി പാത്രങ്ങളും കണ്ടെയ്‌നറുകളും നിര്‍മ്മിക്കുന്ന ഉത്പാദകരുമായി സഹകരിക്കാനാണ് നീക്കം. ഈ പാത്രം ഒരു ഹോട്ടലില്‍നിന്ന് വാങ്ങി സംസ്ഥാനത്തെ മറ്റേതൊരു ഹോട്ടലില്‍ തിരികെ നല്‍കിയാലും പാത്രത്തിന്റെ വില ആ ഹോട്ടലില്‍നിന്ന് മടക്കി നല്‍കുന്ന പദ്ധതി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവിഷ്‌കരിക്കും.പായ്ക്കിങിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നീക്കങ്ങളും നടത്തും. ഈ പദ്ധതിയുമായി കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് സഹകരിക്കുമെന്നും അതിന് പിന്തുണ നല്‍കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉറപ്പ് നല്‍കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!