പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി ആർ രഞ്ജിത്ത് (32) ആണ് അടൂർ പോലീസിന് പിടിയിലായത്. ഇരയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മണക്കാട് മേടമുക്കിലായിരുന്നു ഇയാളുടെ താമസം.ഈ വർഷം ജൂൺ 9 നും 11 നും രാത്രിയിലാണ് കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്ന് അറിയിച്ചതു പ്രകാരം അടൂർ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പിന്നാലെ പോക്സോ വകുപ്പടക്കം ചുമത്തി കേസെടുക്കുകയായിരുന്നു.തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!