ദോഹ: കൊയിലാണ്ടി സ്വദേശി ഖത്തറിൽ നിര്യാതനായി. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ (41) ആണ് മരിച്ചത്. ഇയാൾ ഖത്തർ പ്രവാസിയായിരുന്നു. രണ്ടു മാസം മുമ്പാണ് പുതിയ വിസയിൽ വീണ്ടും ഖത്തറിൽ ജോലിക്ക് എത്തിയത് തുടർന്നായിരുന്നു അന്ത്യം.കളരിവളപ്പിൽ അസൈനാർ ആണ് പിതാവ്. മാതാവ് ആസ്യോമ്മ. ഭാര്യ: നഷീദ. മക്കൾ: ആദിൽ ഷാനു, ദാഹിം ഫർഹാൻ, ഖദീജ അർവ. സഹോദരങ്ങൾ: നസീറ, നസീമ. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും.