കൊച്ചി: പത്ത് തവണ ഇഡി വിളിപ്പിച്ചാലും വരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞെന്നും രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ആളാണ് താനെന്നും സുധാകരൻ പറഞ്ഞു.മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത് വിവരക്കേടാണെന്ന് മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകി. വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. മാസപ്പടി വാങ്ങിയത് എന്ത് സേവനത്തിനെന്നാണ് ചോദ്യം. ഒരു സേവനവും നൽകാതെ മാസാമാസം പണം കിട്ടിയിട്ടുണ്ടെങ്കിൽ ” Something Wrong”ആണ്. ജനങ്ങളെ വിഡ്ഢിയാക്കുകയാണോ എന്നും സുധാകരൻ ചോദിച്ചു.