തിരുവനന്തപുരം: കേരളത്തിലെ പാലങ്ങൾക്കടിയിലുള്ള സ്ഥലത്ത് പാർക്കുകളും കളിസ്ഥലങ്ങളും നിർമിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.കേരളത്തിലെ പൊതുമരാമത്ത് ടൂറിസം പ്രവൃത്തികൾക്കുവേണ്ടി ഒരു ഡിസൈൻ പോളിസി തയാറാക്കുന്നതിന് വിശദമായ ഒരു ശില്പശാല നടന്നു. അതിൽവെച്ച് വളരെ പ്രധാനപ്പെട്ട നിർദേശം ആയിരുന്നു പാലങ്ങളുടെ അടിവശം ഉപയോഗപ്പെടുത്തുക എന്നത്. ആ പദ്ധതിക്ക് തുടക്കമിടാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കൊല്ലം, നെടുമ്പാശേരി എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും. കൊല്ലത്ത് എസ്എൻ കോളേജിന് സമീപത്തെ റെയിൽവെ ഓവർ ബ്രിഡ്ജ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കും – മന്ത്രി പറഞ്ഞു