.
ഡൽഹി: ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (HRDF) ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടത്തുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം കാളിന്ദി കുഞ്ചിൽ നടന്ന ചടങ്ങിൽ HRDF ചെയർമാൻ ഡോ.ഹുസൈൻ മടവൂർ നിർവ്വഹിച്ചു. പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങളിൽ ആരോഗ്യ ബോധവൽക്കരണം നടത്തു ക,രോഗ നിർണ്ണയം നടത്തി ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക, സൗജന്യമായി മരുന്ന് വിതരണം ചെയ്യുക തുടങ്ങിയ സേവനങ്ങൾ മുന്നോട്ട് വെച്ചാണ് HRDF ആരോഗ്യ ബോധവൽക്കരണ പരിപാടികൾ നടത്തുന്നത്. ഡോ.അബ്ദുൽ മാലിക് ക്ലാസിന് നേതൃത്വം നൽകി. അഫ്സൽ യൂസഫ്, ഡോ.പർവേസ് അക്തർ എന്നിവർ സംബന്ധിച്ചു. ബീഹാർ, ബംഗാൾ, ഝാർക്കണ്ട്, ആസ്സാം, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ HRDF ഇതിനകം നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.ആരോഗ്യ ബോധവൽക്കരണം, വിദ്യാഭ്യാസ പ്രോത്സാഹനം, കുടിവെള്ള പദ്ധതികൾ, പുനരധിവാസം, തൊഴിൽ പരിശീലനം, ഭക്ഷണ വസ്ത്ര വിതരണം തുടങ്ങിയ മേഖലകളിലാണ് HRDF ൻ്റെ പ്രവർത്തനങ്ങളെന്ന് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.