ന്യൂ ഡൽഹി:സൗദി അറേബ്യയിലേക്ക് തൊഴിൽ, സന്ദർശന ആവശ്യങ്ങൾക്ക് വിസ ലഭിക്കാൻ പുതിയ നിയമം മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ഡോ. ഹുസൈൻ മടവൂർ ഇന്ത്യയിലെ സൗദി അംബാസിഡർ ഡോ. സാലിഹ് അൽ ഹുസൈനി യുമായി അദ്ദേഹത്തിൻ്റെ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. അപേക്ഷകർ വി.എസ്.എഫ് കേന്ദ്രങ്ങളിലെത്തി വിരലടയാളം രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം.കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് ബി.എഫ്.എസ് കേന്ദ്രമുള്ളത്. അത് മൂലം ദൂരെ ജില്ലകളിലുള്ളവർക്ക് വളരെയേറെ പ്രയാസങ്ങളുണ്ട്.സൗദിയിലേക്ക് കൂടുതൽ പേർ പോവുന്നത് മലബാറിൽ നിന്നായതിനാൽ ഒരു സെൻറർ മലബാറിൽ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഈ ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും തുടക്കത്തിലുണ്ടാവുന്ന പ്രയാസങ്ങൾ പരിഹരിക്കുമെന്നും അംബാസിഡർ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!