മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മർകുട്ടിയാണ് മരിച്ചത്. ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് സൽമാനിയ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഗുദയ്‍ബിയയിലെ മന്ദീയിൽ കോൾഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്നു.മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ ബഹ്റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഉമ്മർകുട്ടിക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!