തൃശൂർ : വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കയ്പമംഗലം കൂളിമുട്ടം എമ്മാട് സ്വദേശി പുത്തൻകാട്ടിൽ ശശിലതയെയാണ് (50) കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ഡിസംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം പുന്നക്കപറമ്പിൽ സായൂജ്യനാഥൻറെ ഭാര്യ വാസന്തിയുടെ അഞ്ച് പവൻറെ മാലയാണ് കവർന്നത്. അസുഖ ബാധിതയായി കിടക്കുന്ന വാസന്തിയെ കാണാനെത്തിയ ശശിലത തന്ത്രപരമായി കഴുത്തിൽ കിടന്നിരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു.തുടർന്ന് കൊടുങ്ങല്ലൂരിലുള്ള ജ്വല്ലറിയിൽ കൊണ്ടുപോയി സ്വർണാഭരണം മാറ്റി വാങ്ങുകയും ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ കൃഷ്ണ പ്രസാദ്, മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ വിജയശ്രീ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.