ഷാർജ: ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയി (51) ആണ് മരിച്ചത്. ഷാർജ മലിയിലെ ഫോസിൽ റോക്കിൽ ആയിരുന്നു അപകടം.വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ 7.30ഓടെ മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ആലപ്പുഴ ബീച്ച് റോഡ് കോൺവെൻറ് സ്ക്വയർ സ്വദേശിയായ ബിനോയ് അബൂദബി അൽഹിലാൽ ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐ.ടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ്. ഭാര്യ മേഘ ദുബൈ അൽഖൂസിലെ ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്. മക്കൾ: ഡാനിയൽ, ഡേവിഡ്. മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!