ഒരിടവേളയ്ക്കുശേഷം വീണ്ടും തണുത്തുറഞ്ഞ് മൂന്നാര്‍. വെള്ളിയാഴ്ച രാത്രിയോടെ താപനില മൈനസ് ഒന്നിലെത്തി. വിനോദ സഞ്ചാരികളുടെ പറുദീസ കൂടിയായ മൂന്നാര്‍മേഖല ഈ സീസണില്‍ നാലാം തവണയാണ് അതിശൈത്യത്തിന്റെ പിടിയിലാകുന്നത്. സൈലന്റ് വാലി, ചെണ്ടുവര, കന്നിമല, ഒ.ഡി.കെ., ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളിലാണ് താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. പ്രദേശത്ത് വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. കന്നിമലയിലും ലാക്കാട് സിമന്റ്പാലം മേഖലയിലുമാണ് ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടായത്