മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിൻ്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. നിർണ്ണായകമായ പല മാറ്റങ്ങളുമായാണ് ഇത്തവണ ലീഗ് അങ്കത്തിനിറങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക.വേങ്ങരയിൽ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. റസാക്ക് മാസ്റ്റർ കുന്നമംഗലത്തും മഞ്ചേരിയിൽ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ അനിയൻ അൻവർ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാർത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുൽ ഗഫൂറും മത്സരിക്കും.സാധാരണയായി വനിതകൾക്ക് കുറഞ്ഞ പ്രാധാന്യം മാത്രം നൽകുന്ന പതിവ് ഇത്തവണ ലീഗ് മാറ്റി. ഒന്നിലധികം വനിതകളെ ഇത്തവണ അങ്കത്തട്ടിലിറക്കാനാണ് തീരുമാനം. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ കുന്നമംഗലത്തും, ജയന്തി രാജൻ കൂത്തുപറമ്പിലും ലീഗ് സ്ഥാനാർത്ഥികളാകും. പുനലൂർ, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍1. മഞ്ചേശ്വരം – എ കെ എം അഷറഫ്2. കാസർഗോഡ് – കല്ലട്ര മായിൻ ഹാജി3. അഴിക്കോട് – കരീം ചേലേരി4. കൂത്തുപറമ്പ് – ജയന്തി രാജൻ5. കുറ്റിയാടി – പാറക്കൽ അബ്ദുള്ള6. പേരാമ്പ്ര – ഫാത്തിമ തഹലിയ7. തിരുവമ്പാടി – കാസിം കൂടരഞ്ഞി8. കൊടുവള്ളി – പി കെ ഫിറോസ്9. കുന്നമംഗലം – റസാക്ക് മാസ്റ്റർ10. കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി13. മഞ്ചേരി- അഡ്വ. റഹ്മത്തുള്ള14. ഏറനാട് – പി കെ ബഷീർ15. മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി16. മങ്കട – മഞ്ഞളാം കുഴി അലി17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം18. വേങ്ങര – കെ എം ഷാജി19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ20. തിരൂർ – കുറുക്കോളി മൊയ്തീൻ21. താനൂർ – പി കെ നവാസ്22. തിരൂരങ്ങാടി – പി എം എ സമീർ23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ24. ഗുരുവായൂർ – സി എച്ച് റഷീദ്25. കളമശ്ശേരി – അഡ്വ. വി ഇ അബ്ദുൾ ഗഫൂർ