കോഴിക്കോട്: ‘കിനാവിന്റെ രാജകുമാരന്‍’ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച തട്ടിപ്പ് നടത്തിയിരുന്ന ആൾ പിടിയിൽ. മലപ്പുറം കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയിൽ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്ന പരാതിയിലാണ് നടപടിയെന്ന് പൊലീസ് വിശദമാക്കി.ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്. സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തിയാണ് സ്വര്‍ണാഭരണം ഇയാൾ സ്വരങ്ങൾ തട്ടിയെടുത്തിരുന്നത്. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു