മലപ്പുറം: മലപ്പുറം കോട്ടക്കൽ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച സംഭവത്തിൽ ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയുടെ പേരിൽ എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു മോഷണം.നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന്, നിസ്കാര മുസല്ലയിൽ പണം കെട്ടികൊണ്ടുപോവുകയായിരുന്നു.മോഷണത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ പിടികൂടിയതിനു ശേഷം മഖാമിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!