മടവൂർ ഗ്രാമപഞ്ചായത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ നിലവിൽ വന്നു. വികസനം, ആരോഗ്യം-വിദ്യാഭ്യാസം, ക്ഷേമം എന്നീ സ്ഥിരം സമിതികളിലേക്കുള്ള ചെയർമാൻമാരെയാണ് ഇന്ന് ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തത്.* *സോഷ്മ സുർജിത്* വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. * ⁠*ദിലീപ് പൂളക്കോട്ട്* ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.* ⁠*ഹഫ്‌സത്ത് സുബി* ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരെയാണ് തിരഞ്ഞെടുത്തത്.കഴിഞ്ഞ ദിവസം സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അധ്യക്ഷന്മാരെ നിശ്ചയിച്ചത്. പുതിയ സമിതികൾ നിലവിൽ വന്നതോടെ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാകുമെന്ന് ഭരണസമിതി അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!