നരിക്കുനി ഗ്രാമപഞ്ചായത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ നിലവിൽ വന്നു. വികസനം, ആരോഗ്യം-വിദ്യാഭ്യാസം, ക്ഷേമം എന്നീ സ്ഥിരം സമിതികളിലേക്കുള്ള ചെയർമാൻമാരെയാണ് ഇന്ന് ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തത്.▪️ സികെ സലീം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ▪️ ഷെർലി പയ്യടിവികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. ▪️സഫീന ബഷീർ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവരെയാണ് തിരഞ്ഞെടുത്തത്.കഴിഞ്ഞ ദിവസം സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അധ്യക്ഷന്മാരെ നിശ്ചയിച്ചത്.