മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി. വിഭാഗം രംഗത്ത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ‘കേരള യാത്ര’ മലപ്പുറം ജില്ലയിൽ പ്രവേശിച്ച വേളയിലാണ് ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജില്ലാ വിഭജനത്തെ മതപരമായ കാഴ്ചപ്പാടിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതൊരു മതപരമായ ആവശ്യമല്ല, മറിച്ച് മലപ്പുറത്തെ ജനങ്ങളുടെ പൊതുവായ ആവശ്യമായാണ് കാണേണ്ടത്. ജനസംഖ്യയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് റവന്യൂ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് വിഭജനം അനിവാര്യം. ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വിരുദ്ധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ എല്ലാ ജില്ലകളുടെയും സാഹചര്യം വിശദമായി പഠിച്ചുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ ജില്ലകളുടെ പുനഃസംഘടന നടത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.ജനുവരി ഒന്നിന് കാസർകോട് നിന്ന് ആരംഭിച്ച കേരള യാത്ര, മുസ്ലിം സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് തിരുവനന്തപുരം ലക്ഷ്യമാക്കി നീങ്ങുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!