നരിക്കുനി നാലാം വാർഡ് മൂർഖൻ കുണ്ടിൽ വാർഡ് മെമ്പർ സി കെ സലീമിന്റെയും നാട്ടുകാരുടെയും അവസരോചിത ഇടപെടൽ ആടിനും ഉടമക്കും രക്ഷയായി, വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം, ആടിനെ കാണാതായതോടെ അന്വേഷണം ആരംഭിച്ച ഉടമ കിണറിൽ ആടിനെ കണ്ടെത്തുകയായിരുന്നു, ഉടൻതന്നെ പ്രദേശവാസിയായ എം കെ കാറ്ററിങ് സർവീസ് ഉടമ അബ്ദുറസാഖിന്റെ നേതൃത്വത്തിൽ ആടിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല, ശേഷം ഉടമയായ അബ്ദുനാസർ കിണറിൽ ഇറങ്ങുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആടിനെ രക്ഷിക്കുകയും ചെയ്തു, എന്നാൽ ശാരീരിക ബുദ്ധിമുട്ട് കാരണം അദ്ദേഹത്തിന് കിണറിൽ നിന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല, ആ സമയം സംഭവസ്ഥലത്ത് എത്തിയ വാർഡ് മെമ്പർ സി കെ സലിം ഉടൻ തന്നെ നരിക്കുനി ഫയർഫോഴ്സിൽ വിവരമറിയിക്കുകയും മിനിറ്റുകൾക്കുള്ളിൽ അവരെത്തി ഉടമയെ പുറത്തെത്തിക്കുകയും ചെയ്തു,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!