കോഴിക്കോട്/ നരിക്കുനി : അൻപത് വർഷത്തിലധികമായി മാപ്പിളപ്പാട്ട് കലാരംഗത്ത് പ്രവർത്തിക്കുന്ന നരിക്കുനി സ്വദേശി ഹസൻ നെടിയനാടിന് 2023-ലെ കേരള ഫോക്‌ ലോർ അക്കാദമി അവാർഡ്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ വേദികളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കുകയും ഒട്ടേറെ വിദ്യാർഥികൾക്ക് പരിശീലനവും നൽകുന്നുണ്ട്. മാപ്പിളപ്പാട്ട് എഴുത്തുകാരനും കവിയും വിധികർത്താവായും പ്രവർത്തിച്ചു വരുന്നു.മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട് ഒൻപതു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആയിരത്തിലധികം മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട്. കലോത്സവങ്ങളിൽ സംസ്ഥാന തലത്തിൽ ഉൾപ്പെടെ വിധികർത്താവായി വർഷങ്ങളോളമായി പ്രവർത്തിച്ച് വരുന്നു. നരിക്കുനി എ.യു.പി സ്കൂളിലെ അധ്യാപനജീവിതത്തിൽ നിന്നും 2008-ലാണ് വിരമിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!