കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കി. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയാണ് ശുചിമുറിയിൽ തൂങ്ങി മരിച്ചത്. കൂത്തുപറമ്പ് കോട്ടയം ഏഴാംമൈൽ പടയങ്കുടി ഇ.കെ. ലീനയാണ് (46) മരിച്ചത്. അമിത അളവിൽ ഗുളികകൾ കഴിച്ച് അവശയായതിനെതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ലീനയെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവതി ആത്മഹത്യ ചെയ്തത്.ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ നാലാം നിലയിലെ 401 വാർഡിലെ ശുചിമുറിയിൽ ആയിരുന്നു യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ശുചിമുറിയിൽ പോയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കെട്ടഴിച്ച് നിലത്തിറക്കിയെങ്കിലും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു. ഭർത്താവ്: സന്തോഷ്. മകൻ: യദുനന്ദ്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)