നരിക്കുനി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന സി കെ സലീം ജനപ്രതിനിധി എന്ന നിലയിൽ അഞ്ച് വർഷം പൂർത്തിയാക്കി തൻ്റെ വാർഡിലെ ജനങ്ങളോട് നന്ദി പറയുന്നതിൻ്റെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു. സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ,വാർഡിലെ ആശാവർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, നികുതിപിരിവ് ഉൾപ്പെടെ പദ്ധതി പ്രവർത്തനങ്ങളിൽ സഹായിച്ചവർ, വാർഡ് സി ഡി എസ് മെമ്പർ എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. അഞ്ച് വർഷം മെമ്പറായും ആദ്യ രണ്ടരവർഷം പ്രസിഡണ്ടായും വാർഡിലേയും നരിക്കുനി ഗ്രാമപഞ്ചായത്തിലേയും ജനങ്ങളോടൊപ്പം നിന്ന് രാഷ്ട്രീയമായൊ മറ്റ് തരത്തിലള്ള വിവേചനമൊ കാണിക്കാതെ എല്ലാവരേയും ചേർത്ത് നിർത്തി എല്ലാ മേഖലകളിലും കയ്യൊപ്പ് ചാർത്തി തികച്ചും ജനകീയനായ പ്രസിഡണ്ട് എന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയും ഒരു ഭരണാധികാരി എങ്ങനെയാവണം ഒരു ജനപ്രതിനിധി എങ്ങിനെയായിരിക്കണം എന്ന് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തൻ്റെ പ്രവർത്തനങ്ങളിലൂടെ എല്ലാവർക്കും മാതൃക കാണിച്ച് തന്ന ആളാണ് സി കെ സലീം എന്ന് സംഗമത്തിൽസംസാരിച്ചവരെല്ലാവരും പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!