തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഇനിമുതൽ റേഷൻ കടകൾ രാവിലെ ഒമ്പത് മണിക്കാകും തുറക്കുക. നിലവിൽ രാവിലെ എട്ടുമണി മുതലായിരുന്നു റേഷൻകടകളുടെ പ്രവർത്തനം. എന്നാൽ, റേഷൻ വ്യാപാരികളുടെ എതിർപ്പ് ശക്തമായതോടെയാണ് സമയക്രമം മാറ്റാൻ പൊതുവിതരണവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.ഇനിമുതൽ റേഷൻകടകൾ രാവിലെ എട്ടിന് പകരം ഒൻപത് മണിക്കാകും തുറക്കുക. രാവിലെ ഒൻപതുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പ്രവർ‌ത്തിക്കുക. 2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്.തൊഴിലുറപ്പ് തൊഴിലാളികൾക്കടക്കം റേഷൻസാധനങ്ങൾ തൊഴിൽ നഷ്ടം കൂടാതെ വാങ്ങാനാവുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ സമയം നിശ്ചയിച്ചത്. എന്നാൽ, ഇതിനെതിരെ റേഷൻ വ്യാപാരികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. മൂന്നുമാസംമുമ്പ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സമയമാറ്റം സംബന്ധിച്ച് റേഷൻ വ്യാപാരിരികൾക്ക് ഉറപ്പു നൽകിയെങ്കിലും ഉത്തരവ് ഉറങ്ങിയിരുന്നില്ല. മന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!