കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ലഹരി കുത്തിവെച്ച അന്തർസംസ്ഥാനക്കാരൻ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച യുവാവിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അസം സ്വദേശിയായ വസിം എന്നയാളെ പോലീസ് പിടികൂടി. സംഭവം നടക്കുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ മരിച്ച അന്തർസംസ്ഥാനക്കാരനൊപ്പം ഇയാളും ഉണ്ടായിരുന്നു. ഇയാളാണ് യുവാവിന് ലഹരി കുത്തിവെച്ചത്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ലഹരി കുത്തിവെച്ചതിനെത്തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു ഇതോടെ വസിം സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.