കൊല്ലം: കൊല്ലം പുനലൂരിൽ കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് ഐസക്ക് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. കൃത്യത്തിന് പിന്നാലെ പ്രതി ഐസക്ക് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു. ഫേസ്ബുക്കിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. പ്രതി ഇപ്പോൾ പുനലൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. സാമ്പത്തിക പ്രശ്‍നങ്ങളും കുടുംബ പ്രശനങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.കഴിഞ്ഞ കുറച്ച് നാളുകളായി ശാലിനിയും ഐസക്കും തമ്മിൽ പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ശാലിനി സ്വന്തം വീട്ടിൽ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത് ഇവിടെ എത്തിയാണ് ഭർത്താവ് ഐസക്ക് ശാലിനിയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയം ഇവരുടെ ഒരു മകൻ വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ബഹളം കേട്ട് മറ്റുള്ളവർ ഓടിയെത്തുമ്പോഴേക്കും ഐസക്ക് വീട്ടിൽ നിന്നും കടന്ന് കളയുകയും ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച് പോസ്റ്റ് ഇടുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇയാൾ സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!