കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ 61 കാരനായ വിപി സുരേഷ്‌കുമാര്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. സൈലം വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറായ സുരേഷിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ വലിയപറമ്പില്‍ കൃഷ്ണന്റെയും ശ്രീമതി അമ്മയുടെയും മകനാണ്. ഭാര്യ: സുമാലിനി. മക്കള്‍: സൂര്യ, ശ്രുതി. മരുമക്കള്‍: സജിത്ത് മഞ്ചേരി (എംഎസ്പി), വിനോദ് ചെമ്മാട്. സഹോദരങ്ങള്‍: പുഷ്പ, ചന്ദ്രി, മാലതി, സുജ.എം, പരേതനായ ശശീന്ദ്രന്‍.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!