പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശേരിയിൽ 24 വയസ്സുള്ള യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കോട്ടയം സ്വദേശിനിയായ അഞ്ജുമോളെ ഭർത്താവ് യുഗേഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം ശ്വാസംമുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുഗേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തികുടുംബവഴക്കിനെ തുടർന്നാണ് യുഗേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന് സമീപമുള്ള കുഴിയിൽ തള്ളുകയായിരുന്നു. പ്രതിയായ യുഗേഷിനെ ചോദ്യം ചെയ്ത ശേഷം ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.