കോഴിക്കോട്: താമരശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 10.30 യോടെയായിരുന്നു സംഭവം. കാറിൽ എത്തിയ സംഘമാണ് ജിനീഷിനെ ആക്രമിച്ചതും കുത്തിപ്പരിക്കേല്പിച്ചതും. ഇയാളുടെ വാഹനത്തിന്റെ ചില്ലുകളും അക്രമി സംഘം തകർത്തു. കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അക്രമി സംഘത്തിൽ ഉൾപ്പെടുന്ന ആളെന്ന സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നാലെ ജിനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.