ഇടുക്കി: ക്യാൻസറി​ന്റെ അത്യാധുനിക ചികിത്സാ സംവിധാനമായ ടിൽ തെറാപ്പിക്കു ശേഷം ​ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ഇടുക്കി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നേരത്തെ രം​ഗത്തെത്തിയിരുന്നു. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെയായിരുന്നു പരാതി. ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടു എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.60 ശതമാനം രോഗശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!